തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ......
കൊച്ചി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് സേഫ് സെക്കന്‍ഡ് അക്കൗണ്ടുമായി എയർടെൽ. ഭാരതി എയര്‍ടെല്‍ വൈസ് ചെയര്‍മാനും എംഡിയുമായ ഗോപാല്‍ വിത്തല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എഴുതിയ കത്തിലാണ് ഈ കാര്യം അറിയിച്ചത്.വ്യാജ പാർസൽ ഡെലിവറി കോളുകൾ ,ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എയര്‍ടെല്‍ ഉപഭോക്താക്കളുടെ സുരക്ഷക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.. ......
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനോടനുബന്ധിച്ച് കലാകാരന്മാര്, കലാ അധ്യാപകര്‍, കലാസ്വാദകര്‍ തുടങ്ങിയവരുടെ സര്‍ഗാത്മകത വളര്‍ത്തുന്ന 'കല നില' പരിപാടിയ്ക്ക് സംസ്ഥാനമൊട്ടാകെ മികച്ച പ്രതികരണം. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കീഴിലുള്ള ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) ആണ് 'കല നില' യ്ക്ക് പിന്നില്‍. കെബിഎഫിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് എബിസി പ്രോഗ്രാം.
ഇത്തവണത്തെ ബിനാലെയുടെ ഭാഗമായി ആരംഭിച്ച ആര്‍ട്ട് റൂം-പെഡഗോഗിയും 'കല നില' പരിപാടിയും സര്‍ഗാത്മകത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ......
ചെങ്ങന്നൂർ:തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിർ ജീവമാക്കിയ ഇടതു മുന്നണിയ്ക്ക് ജനങ്ങളോട് വോട്ടു ചോദിക്കുവാൻ ധാർമ്മികമായി അവകാശമില്ലെന്ന് കെ.പി സി സി വൈസ് പ്രസിഡന്റ് റോയി.കെ. പൗലോസ് കുറ്റപ്പെടുത്തി. ......
രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറായി അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുന്നത്. ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഷിപ്പ് ടെക്നോളജി വകുപ്പ് സംഘടിപ്പിച്ച International Conference on Advances in Naval Architecture and Ocean Engineering (iCANOE 2025) കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ......
ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ 15 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിക്കുന്നു. പരാതികൾ പുറത്തുവരാതിരിക്കാൻ അതിജീവിതകളിൽ സമ്മർദം ചെലുത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ......
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാകുന്ന സംഘർഷങ്ങളും രക്തച്ചൊരിച്ചിലുകളും മനുഷ്യരാശിയെ പുതിയൊരു മഹായുദ്ധത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നതെന്ന് മാർപാപ്പ. തുർക്കി സന്ദർശനത്തിനിടെയാണ് പോപ്പ് ലിയോ പതിനാലാമൻ ഇക്കാര്യം പറഞ്ഞത്. ......